14 പഞ്ചഭൂതങ്ങളില്‍ പഞ്ച ലിംഗങ്ങള്‍

പഞ്ചഭൂതങ്ങളില്‍ പഞ്ചലിംഗങ്ങള്‍

പഞ്ചഭൂതങ്ങളില്‍ പഞ്ചലിംഗങ്ങള്‍
സഞ്ചിത കര്‍മ്മത്തിനു പഞ്ചേന്ദ്രിയം
പഞ്ചാക്ഷരീമന്ത്രപ്പൊരുളായൊളിയായ്‌
പഞ്ചബാണാരിയാം പരമേശ്വരന്‍

കാഞ്ചീപുരത്തില്‍ ഭൂമിലിംഗം
കാളഹസ്തിയിലോ വായുലിംഗം
അഗ്നി ലിംഗത്തിനാല്‍ അതിവിശുദ്ധം
തിരുവണ്ണാമല ശിവലോകം
തിരുവാനിക്കരയില്‍ തീര്‍ത്ഥജലലിംഗം
ചിദംബരമാകാശലിംഗം
ആകാശമദ്വൈതമത്ഭുത ലിംഗം

അഞ്ചിതള്‍പ്പൂവുപോലന്തരംഗത്തില്‍
ദേവ മഹാദേവ നിന്‍ ദര്‍ശനം
പഞ്ചപ്രാണനും 
ചേര്‍ന്നന്നാ ണവിടുത്തെ
തുംഗ തുടി താള മേളം
ഡമരുതന്‍ തുംഗ തുടിതാളമേളം

1 അഭിപ്രായം:

  1. അഞ്ചിതള്‍പ്പൂവുപോലന്തരംഗത്തില്‍
    ദേവ മഹാദേവ നിന്‍ ദര്‍ശനം
    പഞ്ചപ്രാണനും ചേര്‍ന്നന്നാ ണവിടുത്തെ
    തുംഗ തുടി താള മേളം
    ഡമരുതന്‍ തുംഗ തുടിതാളമേളം
    വളരെ നന്നായി എഴുതി ...ഭാവുകങ്ങള്‍

    മറുപടിഇല്ലാതാക്കൂ