തിരുസന്നിധാനം Audio
തിരു സന്നിധാനം
തിരു സന്നിധാനം തിരുസന്നിധാനം
ഹൃദയാഭിരാമന്റെ സന്നിധാനം
ചിന്മുദ്രയേന്തീ...
ചിന്മുദ്രയേന്തിയൊരയ്യപ്പ ചരണം
ഭക്തകോടികള്‍ക്കും പരമപദം
സര്‍വ്വ സിദ്ധിപ്രദായകം സന്നിധാനം
അയ്യപ്പന്മാരൊത്തു വിരിവെച്ചു പമ്പയില്‍
മൃഷ്ടാന്നമായൊരു സദ്യയുണ്ടു
സദ്യോദയം ഗുരുസ്വാമിയില്‍ നിന്നുമാ
ചില്‍പുരുഷന്‍ തന്‍ കഥകള്‍ കേട്ടു
അരവണപ്പായസം അളവോടെയുണ്ടു-
മുള്‍ത്താരുമൊരല്‍പ്പം പവിത്രമാക്കി
സന്നിധാനത്തിന്‍ വിശുദ്ധി കൊണ്ടയ്യനാം
അയ്യപ്പനാമാധികാരിയായി ഞാന്‍
അയ്യപ്പ നാമാധികാരിയായി
ഹരി വരാസനം വിശ്വമോഹനം...
ശബരിഗിരീശ്വര നിന്‍ നാമമല്ലാതെന്‍
നാവിന്റെ തുമ്പിലിന്നൊന്നുമില്ല
അവിടുത്തെ കര്‍പ്പൂര പ്രഭയുള്ളില്‍ തെളിയുന്നു
അടിയന്റെ മാനസം സന്നിധാനം
പാരിതില്‍ നാക സൌഭാഗ്യം വിളയുന്ന
തിരുനടയല്ലയോ സന്നിധാനം
സകല ചിന്താദികള്‍ തീരുന്നിടം
ജന്മ സുകൃതപൂങ്കാവനം സന്നിധാനം
എന്നും വിമല പൂങ്കാവനം സന്നിധാനം
തിരു സന്നിധാനം
തിരു സന്നിധാനം തിരുസന്നിധാനം
ഹൃദയാഭിരാമന്റെ സന്നിധാനം
ചിന്മുദ്രയേന്തീ...
ചിന്മുദ്രയേന്തിയൊരയ്യപ്പ ചരണം
ഭക്തകോടികള്‍ക്കും പരമപദം
സര്‍വ്വ സിദ്ധിപ്രദായകം സന്നിധാനം
അയ്യപ്പന്മാരൊത്തു വിരിവെച്ചു പമ്പയില്‍
മൃഷ്ടാന്നമായൊരു സദ്യയുണ്ടു
സദ്യോദയം ഗുരുസ്വാമിയില്‍ നിന്നുമാ
ചില്‍പുരുഷന്‍ തന്‍ കഥകള്‍ കേട്ടു
അരവണപ്പായസം അളവോടെയുണ്ടു-
മുള്‍ത്താരുമൊരല്‍പ്പം പവിത്രമാക്കി
സന്നിധാനത്തിന്‍ വിശുദ്ധി കൊണ്ടയ്യനാം
അയ്യപ്പനാമാധികാരിയായി ഞാന്‍
അയ്യപ്പ നാമാധികാരിയായി
ഹരി വരാസനം വിശ്വമോഹനം...
ശബരിഗിരീശ്വര നിന്‍ നാമമല്ലാതെന്‍
നാവിന്റെ തുമ്പിലിന്നൊന്നുമില്ല
അവിടുത്തെ കര്‍പ്പൂര പ്രഭയുള്ളില്‍ തെളിയുന്നു
അടിയന്റെ മാനസം സന്നിധാനം
പാരിതില്‍ നാക സൌഭാഗ്യം വിളയുന്ന
തിരുനടയല്ലയോ സന്നിധാനം
സകല ചിന്താദികള്‍ തീരുന്നിടം
ജന്മ സുകൃതപൂങ്കാവനം സന്നിധാനം
എന്നും വിമല പൂങ്കാവനം സന്നിധാനം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ