സന്മയനേ ചിന്മയനേ
സന്മയനേ ചിന്മയനേ
മാമലയില്‍ വാഴും നായകനേ
മഹിഷീ മര്‍ദ്ദന കന്മഷ നാശന
മാമക രക്ഷകനയ്യപ്പനേ
ഷണ്മുഖ സോദരഭഗവാനേ
കലി ദോഷമകറ്റും ചിദ് പൊരുളേ
ചിന്മുദ്രകാട്ടി വിരാജിക്കും താരക
ബ്രഹ്മമേ കണ്‍കണ്ട ദൈവതമേ
കായബലത്തോടെ ബോധബലം നല്‍കും
കാനനം താണ്ടി ഞാനെത്തുമ്പോള്‍
എന്‍പുണ്യ പാപച്ചുമടുകളെല്ലാമേ
നടയിലര്‍പ്പിക്കുവാനാകണമേ
വന്‍പുലിയേറിയ ദേവ ദേവാ
മമ മനസ കാനനമേറിയാലും
അവിടുള്ള കാട്ടു മൃഗമാകും ഞാനെന്ന
ഭാവത്തിന്‍ പുറമേറി വാണാലും
പ്രത്യക്ഷമൂര്‍ത്തിയായ് ശബരിമലയിതില്‍
വാണരുളുന്ന പരം പൊരുളേ
കൈവല്യമേകുമാ ദര്‍ശന പുണ്യത്തി-
നാളാക്കിയെന്നെ നയിക്കേണമേ
സന്മയനേ ചിന്മയനേ
മാമലയില്‍ വാഴും നായകനേ
മഹിഷീ മര്‍ദ്ദന കന്മഷ നാശന
മാമക രക്ഷകനയ്യപ്പനേ
ഷണ്മുഖ സോദരഭഗവാനേ
കലി ദോഷമകറ്റും ചിദ് പൊരുളേ
ചിന്മുദ്രകാട്ടി വിരാജിക്കും താരക
ബ്രഹ്മമേ കണ്‍കണ്ട ദൈവതമേ
കായബലത്തോടെ ബോധബലം നല്‍കും
കാനനം താണ്ടി ഞാനെത്തുമ്പോള്‍
എന്‍പുണ്യ പാപച്ചുമടുകളെല്ലാമേ
നടയിലര്‍പ്പിക്കുവാനാകണമേ
വന്‍പുലിയേറിയ ദേവ ദേവാ
മമ മനസ കാനനമേറിയാലും
അവിടുള്ള കാട്ടു മൃഗമാകും ഞാനെന്ന
ഭാവത്തിന്‍ പുറമേറി വാണാലും
പ്രത്യക്ഷമൂര്‍ത്തിയായ് ശബരിമലയിതില്‍
വാണരുളുന്ന പരം പൊരുളേ
കൈവല്യമേകുമാ ദര്‍ശന പുണ്യത്തി-
നാളാക്കിയെന്നെ നയിക്കേണമേ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ