ആചന്ദ്ര താര പ്രകാശം
ആചന്ദ്ര താര പ്രകാശം
ദിവ്യമയ്യപ്പ രൂപം മനസ്സില്‍ വിരിഞ്ഞാല്‍
ശബരിഗിരീശ പ്രസാദം
സ്വാമി ശബരിഗിരീശപ്രസാദം
കെട്ടും വിരിയും കൊണ്ടേ - മലയില്‍
അയ്യപ്പസ്വാമിയെ കണ്ടൂ
പാപച്ചുമടുമിറക്കീ -ദിവ്യ
കാരുണ്യമുള്ളും നിറച്ചൂ
ഭക്തപ്രിയ മുക്തിപ്രദ പാപഹരനയ്യന്‍
ആശ്രിതവത്സലനയ്യന്‍ -എന്നും
ആമയം തീര്‍ക്കും ദേവന്‍
മേലെ മാളികപ്പുറവും -താഴെ
ഭസ്മക്കുളവും കണ്ടൂ
വിരിവെച്ചു സദ്യയുമുണ്ടു-ഭുക്തി
മോഹസഹസ്രമൊടുക്കീ
കലികാല ദുരിതത്തിനേകാശ്രയമയ്യന്‍
പരമപ്രകാശം ദേവന്‍- പാരിന്‍
കണികണ്ട കൈവല്യമയ്യന്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ